കോഴിക്കോട്.വാക്‌സിനെടുത്തിട്ടും പേവിഷ ബാധയേറ്റ നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ച സംഭവത്തിൽ കൂടുതൽ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും.
പേരാമ്പ്ര കൂത്താളി സ്വദേശിനി പുതിയേടത്ത് ചന്ദ്രികയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. മരണത്തിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ പേവിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ടതാണ് സംശയത്തിന് ഇടനൽകിയത്. മരണകാരണം പേവിഷബാധ തന്നെ ആണോയെന്നറിയാൻ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്.

കഴിഞ്ഞ മാസം 21നാണ് ചന്ദ്രികയുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. പേരാമ്പ്ര താലൂക്കാശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും മുഴുവൻ ഡോസ് വാക്സിനും ചന്ദ്രികയ്ക്ക് നൽകിയിരുന്നു. പത്ത് ദിവസം മുൻപ് പനിയും അണുബാധയുമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരിക്കുകയും ചെയ്തു.