കൊച്ചി:
അതിജീവിത സമർപ്പിച്ച അപ്പീലിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടിസ്. ലൈംഗികാതിക്രമ കേസിലെ മുൻകൂർ ജാമ്യം ചോദ്യം ചെയ്താണ് നോട്ടിസ്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശങ്ങൾ ഉൾപ്പെടെ അതിജീവിത ചോദ്യം ചെയ്തിരുന്നു.സിവിക്ക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിജീവിതയുടെ ഹർജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ജാമ്യ ഉത്തരവിലെ സെഷൻസ് കോടതി നിരീക്ഷണങ്ങൾ അനുചിതമെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. നിരീക്ഷണം എസ്സി/എസ്ടി വിഭാഗത്തെ അതിക്രമിക്കുന്നതു തടയുന്ന നിയമത്തിനെതിരാണ്. സത്യം പുറത്തുവരാൻ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്. പരാതി നൽകാൻ കാലതാമസമുണ്ടായത് പരാതിക്കാരി അനുഭവിച്ച മാനസിക സമ്മർദം കാരണമെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.