കോഴിക്കോട്: ഉള്ള്യേരിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. കൊയിലാണ്ടി സ്വദേശി വിൻരൂപ്, ഉള്ള്യേരി സ്വദേശി വിപിൻ സുരേഷ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഇസ്മായിൽ സാലിഹ്, മുഹമ്മദ് ഉനൈസ്, അസ്ലം, അബ്ദുൽ ജാഫർ എന്നിവർക്കാണ് പരുക്കേറ്റത്
ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിലാണ് കാർ ഇടിച്ചത്. അപകടത്തെ തുടർന്ന് സ്‌കൂട്ടർ പൂർണമായും തകർന്നു. കാറിന്റെ മുൻഭാഗവും തകർന്ന നിലയിലാണ്. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.