കോട്ടയം: മുട്ടുചിറ പട്ടാളമുക്കിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം
കോട്ടയത്ത് നിന്ന് വരികയായിരുന്ന ആവേ മരിയ ബസും പിറവത്ത് നിന്ന് വരികയായിരുന്ന ഗുഡ് വിൽ ബസുമാണ് കൂട്ടിയിടിച്ചത്.