കോട്ടയം. കടുത്തുരുത്തിയിൽ നടന്ന വാഹനാപകടത്തിൽ , രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.
കടുത്തുരുത്തി പാലാകരയിലാണ് രാവിലെ 10 മണിയോടെ സ്കൂട്ടറും, ബുള്ളറ്റും കൂട്ടിയിടിച്ചത്.
മുട്ടുചിറ ഐഎച്ച്ആർഡി കോളേജ് വിദ്യാർത്ഥി വൈക്കം തലയോലപ്പറമ്പ് കാർത്തിക നിവാസിൽ അനന്തു ഗോപിയും, സുഹൃത്ത് അമൽ ജോസഫുമാണ് മരിച്ചത്…
ഇവർക്കൊപ്പം ഉണ്ടായിരുന്ന രഞ്ജിത്ത് രാജു എന്നയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ജോബി ജോസിനെ മുട്ടുചിറ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.