കൊച്ചി . എറണാകുളം ഞാറക്കലിലെ സിപിഐ ഓഫീസ് ആക്രമണം. സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേർക്ക് എതിരെ പൊലീസ് കേസെടുത്തു. ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സിപിഎം പ്രവർത്തകർ നേതാക്കളെ ആക്രമിക്കുകയും കസേരകൾ തല്ലിത്തകർക്കുകയും ചെയ്തു എന്ന് പരാതി.പാർട്ടി ഓഫീസ് ആക്രമിക്കുന്ന നയം സിപിഎം തിരുത്തണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു .

ഞാറയ്ക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് സിപിഎം പ്രവർത്തകർ സിപിഐ ഓഫീസിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. തെരത്തെടുപ്പിൽ സിപിഐയും കോൺഗ്രസും നേതൃത്വം നൽകുന്ന മുന്നണിയും സിപിഎമ്മും തമ്മിലായിരുന്നു മത്സരം. സിപിഐയും കോൺഗ്രസും നേതൃത്വം നൽകുന്ന മുന്നണിക്കായിരുന്നു കൂടുതൽ സീറ്റുകൾ മ ലഭിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം പ്രവർത്തകർ ഓഫീസിലേക്ക് കയറി നേതാക്കളെ ആക്രമിക്കുകയും കസേരകൾ തല്ലി തകർക്കുകയും ചെയ്തു എന്നാണ് പരാതി. ഒരു പാർട്ടിയുടെ ഓഫീസും ആക്രമിക്കപ്പെടരുത്. സിപിഎം പ്രവർത്തകർക്കെതിരെ ജില്ലാ നേതൃത്വം നടപടിയെടുക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു.

സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറി
എ പി പ്രിനിൽ ഉൾപ്പെടെ അഞ്ച് സി പി എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയം സി പി എം നേതൃത്വത്തെയും മുന്നണിയെയും അറിയിച്ചതായി സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.