സംസഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തീരമേഖലയിൽ കൂടുതൽ മഴ ലഭിക്കും.
നാളെ രണ്ട് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരള,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് നിരോധനം. കാലവർഷം വീണ്ടും സജീവമാകുന്നതോടെ അടുത്ത ഒരാഴ്ച ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.