കൊച്ചി: ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് എറണാകുളം ജില്ലാ ജനറൽ ആശുപത്രി ചരിത്രം സൃഷ്ടിച്ചു. പെരുമ്പാവൂർ സ്വദേശിയായ 69 കാരനാണ് അയോർട്ടിക് വാൽവ് ചുരുങ്ങിയത് മൂലം അപൂര്‍വ ശസ്ത്രക്രിയക്ക് വിധേയനായത്.
ശ്രീചിത്തിര ആശുപത്രി ഉൾപ്പെടെ ഏതാനും സർക്കാർ ആശുപത്രികളിൽ മാത്രമാണ് ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്‍റ് (ടി.എ.വി.ആർ) നടത്തിയിട്ടുളളത്.
രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രി ഈ ചികിത്സാ രീതി സ്വീകരിക്കുന്നതെന്ന് നാഷണൽ ഹെൽത്ത് മിഷൻ എറണാകുളം പ്രോജക്ട് മാനേജർ ഡോ. സജിത്ത് ജോൺ പറഞ്ഞു.