തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു.
ചൊവ്വാഴ്ച ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്ന തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കേരള- ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement