തിരുവനന്തപുരം:
സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന് നാല് വർഷത്തെ സർവകലാശാലകളിലെ നിയമനങ്ങൾ പരിശോധിക്കുമെന്ന് രാജ്ഭവൻ. ചട്ടവിരുദ്ധ നിയമനങ്ങളിൽ ഗവർണർക്ക് ലഭിച്ച നിരവധി പരാതികളുണ്ട്. ഇവ ഓരോന്നും അന്വേഷണ പരിധിയിൽ വരും. ഗവർണർ തിരിച്ചെത്തിയാലുടൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും രാജ്ഭവൻ വ്യക്തമാക്കി. ഇതിലൂടെ ചാൻസിലറെന്ന നിലയിൽ തന്റെ അതൃപ്തി വ്യക്തമാക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സമിതി അധ്യക്ഷൻ, അംഗങ്ങൾ എന്നിവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. വിരമിച്ച ജഡ്ജി, വിരമിച്ച ചീഫ് സെക്രട്ടറി തുടങ്ങിയവർ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഭാവനാവിലാസങ്ങളാണ്. നിയമസഭ പാസാക്കുന്ന നിയമങ്ങളെ മുൻവിധിയോടെ സമീപിക്കില്ല. നിയമങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രാജ്ഭവൻ വ്യക്തമാക്കി.