എകെജി സെന്റർ ആക്രമണം; പിന്നിൽ സിപിഎം ആണെന്ന ആക്ഷേപത്തിനിടയാക്കിയ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചും അവസാനിപ്പിച്ചു

എകെജി സെന്റർ ആക്രമണം; പിന്നിൽ സിപിഎം ആണെന്ന ആക്ഷേപത്തിനിടയാക്കിയ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചും അവസാനിപ്പിച്ചു

തിരുവനന്തപുരം: സിപിഎം സംസ്ഥാന ഓഫിസായ എകെജി സെന്റർ ആക്രമണത്തിനു പിന്നിൽ സിപിഎം ആണെന്ന ആക്ഷേപത്തിനിടയാക്കിയ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചും അവസാനിപ്പിച്ചു.

തട്ടുകടക്കാരനെ ചോദ്യം ചെയ്തതോടെ ആക്രമണത്തിൽ പങ്കില്ലെന്ന് വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഇയാൾ പ്രാദേശിക സിപിഎം നേതാവിന്റെ ഫോണിലേക്ക് വിളിച്ചെന്ന ആക്ഷേപം തെറ്റെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

രാജാജി നഗർ സ്വദേശിയായ തട്ടുകടക്കാരനെ രണ്ടാം പ്രതിയെന്ന് സംശയിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാൾ തിരുവനന്തപുരത്ത് കൗൺസിലറായിരുന്ന സിപിഎം നേതാവിനെ വിളിച്ചെന്ന് വ്യക്തമായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് വിട്ടയച്ചതെന്നാണ് ആക്ഷേപം.

എന്നാൽ തട്ടുകടയിലേക്ക് വെള്ളം എടുക്കാൻ വേണ്ടിയാണ് ഇയാൾ എകെജി സെന്ററിന് സമീപമെത്തിയത്. സിപിഎം നേതാവിനെ ഫോൺ വിളിച്ചിട്ടില്ലെന്ന് ഫോൺ വിളി രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായെന്നും അന്വേഷണസംഘം വിശദീകരിക്കുന്നു.

Advertisement