തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടക്കുന്നത് റെക്കോർഡ് വിവാഹങ്ങൾ. 270ലേറെ വിവാഹങ്ങളാണ് ഇന്ന് മാത്രം ശീട്ടാക്കിയിരിക്കുന്നത്.

മൂന്ന് മണ്ഡപങ്ങൾക്ക് പുറമെ രണ്ട് താൽക്കാലിക മണ്ഡപങ്ങൾ കൂടി വിവാഹത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
2017 ആഗസ്റ്റ് 27നാണ് ശുരുവായൂരിൽ ഏറ്റവുമധികം വിവാഹങ്ങൾ നടന്നിട്ടുള്ളത്. 277 വിവാഹങ്ങളുടെ റെക്കോർഡ് ഇന്ന് ഭേദിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് 12.30 വരെയാണ് വിവാഹങ്ങൾ നടക്കുക. ഇതിനായി പൂജാരിമാരെയടക്കം നിയോഗിച്ചു കഴിഞ്ഞു.
ഒരു വിവാഹ സംഘത്തിൽ 20 പേരെയാണ് അനുവദിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ദർശനത്തിനായി ഇന്ന് പ്രത്യേക ക്രമീകരണങ്ങളും ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.