പാലക്കാട്.ഷാജഹാൻ വധ കേസിൽ ബി.ജെ.പി. പ്രാദേശിക നേതാവ് ഉൾപ്പെടെ 4 പേർകൂടി അറസ്റ്റിൽ
കല്ലേപ്പുള്ളി സ്വദേശികളായ സിദ്ധാർത്ഥൻ, ആവാസ് , ബിജു, ചേമ്പന സ്വദേശി ജിനേഷ്
എന്നിവരാണ് അറസ്റ്റിലായത് .
തെളിവ് നശിപ്പിക്കൽ , ഗൂഢാലോചന, കൊലപാതകികൾക്ക് ആയുധം എത്തിച്ച് നൽകൽ , പ്രതികളെ ഒളിവിൽ താമസിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളത്. ഇതിൽ
ആവാസിനെ കാണാനില്ലെന്ന് കാണിച്ച് അമ്മ കോടതിയിൽ പരാതി നൽകിയിരുന്നു.ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചെങ്കിലും ആവാസിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ കാണാനില്ലെന്ന് പരാതി നല്കിയ ജയരാജിനെക്കുറിച്ച് ഇതുവരെ പോലീസ് ഒന്നും പറയുന്നില്ല.