തിരുവനന്തപുരം:
ലിംഗനീതിയുടെ പേരിൽ ഒരു തീരുമാനവും സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനവുമെടുത്തിട്ടില്ല. പിന്നെ വിവാദത്തിന്റെ കാര്യമില്ല. ഇക്കാര്യത്തിൽ സർക്കാർ എല്ലാവരുമായി ചർച്ച നടത്തി തീരുമാനത്തിലെത്തുമെന്നാണ് കരുതുന്നതെന്നും സതീശൻ പറഞ്ഞു
അതേസമയം ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായതായി ഇതുവരെ സർക്കാരിന്റെ മുന്നിൽ പരാതി വന്നിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒരു പ്രത്യേക മനസ്സുള്ളവരാണ് അങ്ങനെയല്ല എന്ന് പറയുന്നത്. മുൻ മന്ത്രിയായിരുന്നവർ പോലും എത്ര തരംതാണ നിലയിലാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. എല്ലാ ലീഗുകാരുടെയും അഭിപ്രായം ഇതായിരിക്കുമെന്ന് താൻ കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.