കൊച്ചി:
കാക്കനാട് ഇടച്ചിറ ഫ്‌ളാറ്റ് കൊലപാതക കേസിലെ പ്രതി അർഷാദിനെ എട്ട് ദിവസം പൊലീസ് കസ്റ്റഡിയിൽവിട്ടു. വിവിധ ജില്ലകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനാണ് 10 ദിവസത്തെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടത്. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ട് ദിവസം അനുവദിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ കാസർകോട് നിന്നും അർഷാദിനെ കൊച്ചിയിലെത്തിച്ചത്. കൊലപാതകം നടന്ന ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ഇടച്ചിറ ഫ്‌ളാറ്റിലെ കൊലപാതകക്കേസിൽ മുഖ്യപ്രതിയായ കോഴിക്കോട് ഇരിങ്ങൽ സ്വദേശി കെ.കെ. അർഷാദ് കർണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കാസർകോട് പൊലീസിന്റെ പിടിയിലായത്. ഇടച്ചിറയിലെ ഒക്‌സോണിയ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന മലപ്പുറം വണ്ടൂർ അമ്പലപ്പടി സ്വദേശി സജീവ് കൃഷ്ണ (23) കൊല്ലപ്പെട്ടതിന് പിന്നാലെ അർഷാദ് ഒളിവിൽ പോകുകയായിരുന്നു.