courtesy. martin joseph koottummel, kidilan trolls,fb

2022 ആഗസ്റ്റ് 20 ശനി

കേരളീയം

🙏സ്‌കൂളുകള്‍ ഇന്നു പ്രവര്‍ത്തിക്കും. മഴമൂലം സ്‌കൂളുകള്‍ക്കു അവധി നല്‍കിയിരുന്നതിനാല്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അവധി ഒഴിവാക്കിയത്. പരീക്ഷ 24 ന് ആരംഭിക്കും. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. 12 ന് സ്‌കൂള്‍ തുറക്കും.

🙏സംസ്ഥാനത്തു നാളെ മുതല്‍ മൂന്നു ദിവസം മഴയ്ക്കു സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്.

🙏കല്‍പറ്റയിലെ രാഹുല്‍ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായവരില്‍ എംപിയുടെ പിഎ ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ പേഴ്സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫിസ് സ്റ്റാഫ് എസ്.ആര്‍. രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനുശേഷം അറസ്റ്റു ചെയ്തത്.

🙏വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തും. തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുമായി സമര നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ പുരോഗതി. തീരത്തു വീടുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും. പതിനേഴര ഏക്കര്‍ സ്ഥലത്തിനു പുറമേ മൂന്ന് ഏക്കര്‍ സ്ഥലംകൂടി കണ്ടെത്തുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

🙏തിരുവനന്തപുരത്തെ തീരദേശവാസികള്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണ മേഖലയില്‍ സമരക്കൊടി നാട്ടി. തുറമുഖ കവാടത്തില്‍ സ്ഥാപിച്ച ബാരികേഡുകള്‍ മാറ്റി തുറമുഖ നിര്‍മ്മാണം നടക്കുന്ന പ്രദേശത്തേക്ക് ഓടി സമരക്കാര്‍ ആ മേഖലയെല്ലാം കൈയടക്കി. സമരക്കാര്‍ക്കെതിരെ പരമാവധി സംയമനം പാലിച്ചായിരുന്നു പൊലീസ് നീക്കം.

courtesy. troll republic,fb

🙏കലാപാഹ്വാനത്തിന് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി. സ്വപ്നയുടെ വാക്കുകള്‍ പ്രകോപനം ഉണ്ടാക്കി. ഈ സാഹചര്യത്തില്‍ സെക്ഷന്‍ 153 പ്രകാരം എടുത്ത കേസ് നിലനില്‍ക്കും. ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.

🙏സ്വപ്ന സുരേഷിനും പി.സി. ജോര്‍ജിനുമെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം വേഗത്തിലാക്കാന്‍ പോലീസ്. മുന്‍മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ കേസന്വേഷിക്കുന്നത് പ്രത്യേക സംഘമാണ്. സ്വപ്നയ്ക്കും പി.സി. ജോര്‍ജിനും പുറമേ സരിത്തിനെയും കേസില്‍ പ്രതിയാക്കും.

🙏റോഡുകളിലെ കുഴിയില്‍ വീണ് അപകടമുണ്ടായാല്‍ ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം തരണമെന്നു ഹൈക്കോടതി. ദേശീയ പാതയിലെ കുഴിയില്‍ വീണുള്ള അപകടങ്ങള്‍ മനുഷ്യ നിര്‍മ്മിത ദുരന്തമാണ്. ആരാണ് ഉത്തരവാദികളെന്ന് കോടതി ദേശീയ പാത അതോറിറ്റിയോട് ചോദിച്ചു. യാത്രക്കാര്‍ കുഴിയില്‍വീണ് മരിക്കുന്ന റോഡിന് ടോള്‍ കൊടുക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു.

🙏പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയത് ബിജെപി അനുഭാവികളാണെന്നു പോലീസ്. കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് പോലീസ് സിപിഎം നേതൃത്വത്തിന്റെ നിലപാടിലേക്കു മലക്കം മറിഞ്ഞത്. പാര്‍ട്ടിയില്‍ ഷാജഹാന്‍ നേടിയ വളര്‍ച്ചയില്‍ വിരോധംതോന്നി കൊലപ്പെടുത്തിയെന്നാണ് നേരത്തെ പോലീസ് പറഞ്ഞിരുന്നത്.

🙏വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയതിനു യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

🙏കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. അക്രമരാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇവര്‍. കൊലപാതകവും അക്രമവുമാണു സിപിഎമ്മിന്റെ ശൈലി. എകെജി സെന്ററിലെ പടക്കമേറിന്റെ ആസൂത്രകനാണ് ജയരാജനെന്നും സുധാകരന്‍ പറഞ്ഞു.

🙏കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപടിയെടുത്തേക്കും. അന്വേഷണത്തിന് ഉത്തരവിടാനും സാധ്യത. നടപടിയെടുക്കാവുന്നതാണെന്നു ഗവര്‍ണര്‍ക്കു നിയമോപദേശം ലഭിച്ചെന്നാണു റിപ്പോര്‍ട്ട്.

🙏സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജാമ്യം അനുവദിച്ചുള്ള സെഷന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ അനുചിതമാണെന്നും സര്‍ക്കാര്‍.

🙏സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശം സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. പരാതിക്കാരിയുടെ വസ്ത്ര ധാരണത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം ആശങ്കാജനകമാണെന്നും സിപിഎം.

🙏മധ്യപ്രദേശില്‍ പ്രളയത്തില്‍ മരിച്ച മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന്റെ മൃതദേഹം സംസ്‌കരിച്ചു. എറണാകുളം മാമംഗലത്ത വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം പച്ചാളം പൊതുശ്മശാനത്തില്‍ സൈനിക ബഹുമതികളോടെയാണു സംസ്‌കരിച്ചത്. സൈനിക ഓഫീസറായ ഭാര്യ ഗോപി ചന്ദ്ര സല്യൂട്ട് നല്‍കിയാണ് ഭര്‍ത്താവ് നിര്‍മ്മലിന് അന്ത്യോപചാരമേകിയത്.

🙏സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയ്ക്കു മലയാള ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കി. പത്താം ക്ലാസ് വരെ മലയാളം ഭാഷയായി പഠിക്കാത്തവരും പ്ലസ് ടു, ബിരുദ തലങ്ങളില്‍ മലയാളം ഭാഷ പഠിക്കാത്തവരും കേരള പിഎസ്സി നടത്തുന്ന മലയാളം പരീക്ഷ പാസാകണം.

🙏രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധിചിത്രം നശിപ്പിച്ചതിനു എംപി ഓഫീസിലെ സ്റ്റാഫ് ഉള്‍പ്പെടെ കോണ്‍ഗ്രസുകാരെ അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് പോലീസിന്. പൊലീസ് അന്വേഷണം ആരംഭിക്കുന്നത് മുമ്പേ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെന്നും സുധാകരന്‍.

🙏രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

🙏കോഴിക്കോട് ആവിക്കലിലെ മാലിന്യ പ്ലാന്റിനെതിരായ ജനകീയ സമരം ഏറ്റെടുത്ത് യുഡിഎഫ്. കെ റെയില്‍ പദ്ധതിയെ കെട്ടുകെട്ടിച്ചതുപോലെ ജനവാസ മേഖലയിലെ പ്ലാന്റ് നിര്‍മ്മാണത്തേയും ചെറുത്തുതോല്‍പ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

courtesy. fb

🙏കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ എഫ്ഡിപി സ്റ്റഡീ ലീവ് അല്ലെന്ന് സര്‍വകലാശാല രക്ഷാ’സംഘ’ക്കാര്‍ക്ക് മനസിലായിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യുജിസി ചട്ടത്തെപ്പറ്റി ലവലേശം അറിവില്ല.

🙏പതിനഞ്ചു ബാങ്കുകളില്‍ മുക്കുപണ്ടം പണയം വച്ച് മൂന്നു കോടിയോളം രൂപ തട്ടിയെന്നു സംശയിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. കണ്ണൂര്‍ പാറാലിലെ പടിഞ്ഞാറ്റന്റവിടയില്‍ പി ശോഭന, നരവൂര്‍ വാഴയില്‍ വീട്ടില്‍ അഫ്സല്‍ എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റു ചെയ്തത്.

🙏അട്ടപ്പാടിയിലെ പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൂതുര്‍ സ്വദേശി വിജയന്‍ എന്ന രാമദാസ് ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

🙏മുവാറ്റപുഴയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു. മൂവാറ്റുപുഴ വടാട്ടുപാറ സ്വദേശി ബിനോയ് ആണ് മരിച്ചത്. കാറിനെ ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന ബസ് വഴിയില്‍ വീണു കിടന്നിരുന്ന ബിനോയിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. മദ്യപിച്ചു ബോധമില്ലാതെ ബിനോയ് റോഡില്‍ വീണതാണെന്നാണ് സംശയം.

🙏ഇടുക്കി ചിന്നക്കനാലില്‍ ചങ്ങലയില്‍ ബന്ധിച്ച് കിണറിന്റെ തുടലില്‍ കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം. 301 കോളനിയിലെ തരുണാണ് മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

🙏അഞ്ചുതെങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടപ്പുറത്ത് കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ പിടിയില്‍. അയല്‍വാസികളും മത്സ്യത്തൊഴിലാളികളുമായ മുശിട് കബീര്‍(57), സമീര്‍ (33), നവാബ് (25), സൈനുലാബീദീന്‍ (59) എന്നിവരാണ് പിടിയിലായത്.

🙏തിരുവനന്തപുരം കല്ലറ പാങ്ങോട് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചതിനു ബന്ധുവായ യുവാവ് അറസ്റ്റില്‍. തെങ്ങുംകോട് സ്വദേശിയായ ഷിനു (20) ആണ് പിടിയിലായത്.

ദേശീയം

🙏തമിഴ്നാട്ടിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍. ഏപ്രില്‍ മാസത്തില്‍ നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ ആര്‍.എന്‍. രവി മാറ്റിവച്ചെന്നു മാത്രമല്ല, മൂന്നു വൈസ്ചാന്‍സലര്‍മാരെക്കൂടി നിയമിക്കുകയും ചെയ്തു.