പാലക്കാട് :സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമെന്ന് പോലീസ്. പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് രാഷ്ട്രീയപ്രേരിതമായ കൊലപാതകമെന്ന് വ്യക്തമാക്കുന്നത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം പ്രവർത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു
ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്കുണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട് എസ് പി നേരത്തെ നടത്തിയ വെളിപ്പെടുത്തൽ. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തതായും എസ് പി പറഞ്ഞിരുന്നു.