കോയമ്പത്തൂര്‍. നഗരത്തില്‍ പഠിക്കുന്ന മലയാളിവിദ്യാര്‍ഥികളെ സംഘടിതമായി ആക്രമിച്ചു.കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത് ഇവിടെ വിദ്യാര്‍ഥി കളുമായി തദ്ദേശീയരായ ഒരു സംഘം വിദ്യാര്‍ഥികള്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുറത്തുനിന്നുള്ള സംഘം ബസില്‍കയറി കുട്ടികളെ ആക്രമിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം.

പുതുശ്ശേരിയിൽ ആണ്
ബസ് തടഞ്ഞ് വിദ്യാർത്ഥികളെ മർദ്ദിച്ചത്.കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ പുറത്തുള്ളവർ ഇടപെടുകയായിരുന്നു. ബസിലുണ്ടായിരുന്നവരാണ് ആളെ വിളിച്ച്കൂട്ടി ആക്രമണത്തിന് അവസരമുണ്ടാക്കിയത്. ശരീരമാസകലം മര്‍ദ്ദനമേറ്റ നിലയിലാണ് നാലു വിദ്യാര്‍ഥികള്‍. മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിന്‍ഫറെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.