കൊച്ചി.പറവൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം വീണു കുട്ടി മരിച്ച സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന മാതൃപിതാവ് മരിച്ചു. ചികിത്സയിലായിരുന്ന പ്രദീപ് (50 ) ആണ് മരിച്ചത്

കഴിഞ്ഞ 13 ന് ഉണ്ടായ അപകടത്തിൽ നാല് വയസുകാരൻ അനുപം കൃഷ്ണ മരിച്ചിരുന്നു

അനുപം കൃഷ്ണയ്ക്കൊപ്പം ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന അമ്മയുടെ പിതാവ് പ്രദീപിനും, മുത്തശ്ശി രേഖയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.രേഖയുടെ തോളെല്ല് പൊട്ടി ചികിത്സയിലാണ്