courtesy. martin joseph koottummel, kidilan trolls fb,

2022 ആഗസ്റ്റ് 19 വെള്ളി

BREAKING NEWS

👉 കൊല്ലത്ത് താന്നീ ബീച്ചിൽ ബെക്ക്
ടെട്രാപോഡിൽ ഇടിച്ച് കയറി മൂന്ന് പേർ മരിച്ചു. പരവൂർ സ്വദേശികളായ
മത്സ്യതൊഴിലാളികളാണ് മരിച്ചവർ.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

👉 മുംബെയിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബീഹാർ സ്വദേശിയുടെ രണ്ടര വയസ്സുള്ള മകനെ തട്ടികൊണ്ട് പോയ രണ്ട് പേർ അറസ്റ്റിൽ

👉ലഖിംപൂർഖേരിയിൽ സംയുക്ത കിസാൻ മോർച്ചയുടെ പ്രതിഷേധം രണ്ടാം ദിനത്തിലേക്ക്.

👉 കണ്ണൂർ സർവ്വകലാശാലയിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് മുൻ മന്ത്രി എ കെ ബാലൻ.ഗവർണറുടെ നിലപാട് ഭരണഘടനാവിരുദ്ധമെന്നും ബാലൻ.

courtesy. martin joseph koottummel, kidilan trolls fb

കേരളീയം

🙏വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം വഴിയാധാരമാകന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. പുനരധിവാസത്തിന് അധികമായി വേണ്ട മൂന്ന് ഏക്കര്‍ സ്ഥലംകൂടി ഏറ്റെടുക്കുന്നതു ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യോഗം ചേരും.

🙏പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം രാഷ്ട്രീയ നാടകമാണെന്നും രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറായ തന്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വൈസ് ചാന്‍സലര്‍ നടപടിയെടുത്താല്‍ അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവര്‍ണര്‍.

🙏സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് പോലീസ് അട്ടിമറിച്ചെന്ന് പരാതിക്കാരി. വ്യാജ പരാതിയെന്ന പോലീസ് റിപ്പോര്‍ട്ടിനെതിരെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.

🙏യാത്രക്കാരന്‍ കടത്തിക്കൊണ്ടു വന്ന സ്വര്‍ണം 25,000 രൂപ കോഴ വാങ്ങി വിമാനത്താവളത്തിനു പുറത്തെത്തിച്ച കസ്റ്റംസ് സൂപ്രണ്ടിനെ പൊലീസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പയാണ് പിടിയിലായത്.

🙏കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നല്‍കിയ ചികത്സ സൗകര്യങ്ങളെക്കുറിച്ചു റിപ്പോര്‍ട്ടു വേണമെന്ന് സുപ്രീം കോടതി. കാസര്‍ഗോഡ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സെക്രട്ടറിയോടാണ് ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

courtesy. kidilan trolls,fb

🙏മുഖ്യമന്ത്രിസ്ഥാനം സിപിഐക്കും അവകാശപ്പെട്ടതാണെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍. ഒന്നോ രണ്ടോ വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിപദം വാങ്ങിയെടുക്കണം. എന്നാല്‍ സിപിഐയുടെ പ്രധാന വകുപ്പുകള്‍ സിപിഎം പിടിച്ചെടുത്ത് മറ്റു ഘടകകക്ഷികള്‍ക്കു നല്‍കിയതു ശരിയായ നടപടിയല്ലെന്നും ഒരു വിഭാഗം പ്രതിനിധികള്‍ വിമര്‍ശിച്ചു.

🙏സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ ജാമ്യം അനുവദിച്ച ജഡ്ജി ഏതു കാലത്താണ് ജീവിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോടതിയുടെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണ്. നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതിതേടി മനുഷ്യര്‍ എവിടേക്ക് പോകുമെന്നും അദ്ദേഹം ചോദിച്ചു.

🙏സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗര്‍ഭാഗ്യകരമെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇങ്ങനെയുള്ള വിധികള്‍ ആ പ്രതീക്ഷയ്ക്ക് എതിരാണ്. വീണാ ജോര്‍ജ് പ്രതികരിച്ചു.

🙏മോഹന്‍ലാലിന്റെ മകള്‍ വിസ്മയ എഴുതിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റി’ന്റെ മലയാള പരിഭാഷയായ ‘നക്ഷത്രധൂളികളു’ടെ പ്രകാശനം ഇന്നു 11 ന് തൃശൂരില്‍. റോസ്മേരി ?പരിഭാഷപ്പെടുത്തിയ പുസ്തകം സംവിധായകരായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്നാണ് പ്രകാശനം ചെയ്യുന്നത്. പ്രസാധകരായ മാതൃഭൂമി ബുക്സിലാണു ചടങ്ങ്. മോഹന്‍ലാല്‍ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

🙏നടന്‍ ജയറാമിന് സര്‍ക്കാരിന്റെ ആദരം. കൃഷിയിലും പശുവളര്‍ത്തലിലും മികവു തെളിയിച്ച ജയറാം കര്‍ഷകദിനമായ ഇന്നലെ സംസ്ഥാന കൃഷിവകുപ്പിന്റെ ആദരം ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദരിച്ചത്. പെരുമ്പാവൂരിലെ ജയറാമിന്റെ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദരം.

🙏ആലപ്പുഴ പുന്നപ്രയിയില്‍ യുവാവ് ട്രെയിനിടിച്ചു മരിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഓടിച്ചതുമൂലമാണെന്ന് കുടുംബം. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

🙏കൊച്ചിയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അര്‍ഷാദിനെ അറസ്റ്റു ചെയ്തു. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അര്‍ഷാദ് മയക്കുമരുന്ന് കേസില്‍ റിമാന്‍ഡിലായതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാനായില്ല. കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്നു കോടതിയെ സമീപിക്കും.

🙏വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതി ഏഴു വര്‍ഷം തടവിനു ശിക്ഷിച്ച തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട സീതത്തോട് സ്വദേശി ജയ്മോന്‍ ലാലു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.

🙏കോഴിക്കാഷ്ടം നിറച്ച ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്തിയ കേസിലെ മുഖ്യപ്രതി കര്‍ണ്ണാടക കൂര്‍ഗ് സ്വദേശി സോമശേഖരയെ(45) മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം മോങ്ങത്തേക്കു കൊണ്ടുവരികയായിരുന്ന 10,000 ഓഡിനറി ഡിറ്റനേറ്റര്‍, 6,750 കിലോ ജലാറ്റിന്‍ സ്റ്റിക് (54,810 എണ്ണം), 38,872. 5 മീറ്റര്‍ നീളമുള്ള 213 റോള്‍ സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്.

🙏ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ഓഫീസ് ജീവനക്കാര്‍ സഞ്ചരിച്ച വാഹനം തെങ്കാശിയില്‍ വാഹനാപകടത്തില്‍ പെട്ടു. സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടം കാണാന്‍ പോയി മടങ്ങുമ്പോള്‍ വാഹനം മരത്തിലിടിക്കുകയായിരുന്നു. പേഴ്സണല്‍ അസിസ്റ്റന്റുമാരായ പി.ദീപു, എം.ആര്‍ ബിജു, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ പ്രശാന്ത് ഗോപാല്‍, വി.ആര്‍. മിനി, മിനിയുടെ ഭര്‍ത്താവ് സുരേഷ് എന്നിവര്‍ക്കു പരിക്കേറ്റു.

🙏കൂടംകുളം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണോ വിഴിഞ്ഞം സമരത്തിനു പിന്നിലെന്നു പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തില്‍നിന്ന് സമരക്കാര്‍ പിന്മാറണമെന്നും സുരേന്ദ്രന്‍.

🙏കോട്ടയം അയര്‍ക്കുന്നത്ത് എഐറ്റിയുസി യൂണിയന്‍ അംഗമായ തൊഴിലാളിയെ പോലീസ് വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നു പരാതി. കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അതിക്രമിച്ചു കയറി ഫുള്‍ജയന്‍ സിയൂസിനെ അയര്‍ക്കുന്നം പോലീസ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം.

🙏കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍ ആറു കുപ്പി മാഹി മദ്യവുമായി അറസ്റ്റില്‍. കണ്ണൂര്‍ ഡിപ്പോയില്‍ മദ്യപിച്ചെത്തിയ കെ സ്വിഫ്റ്റ് ഡ്രൈവര്‍ കൊല്ലം സ്വദേശി എസ്. ഷിജുവിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

🙏ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ റാഗിംഗിന് ഇരയായതിനെതിരേ പരാതിപ്പെടാന്‍ സ്‌കൂളില്‍ എത്തിയ കുടുംബത്തെ സ്‌കൂള്‍ ചെയര്‍മാന്‍ അധിക്ഷേപിച്ചെന്നു പരാതി. തൃശൂര്‍ മാളയിലെ ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാനെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി.

🙏ഇടുക്കി മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി സെന്തില്‍ കുമാര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ക്കു പരിക്ക്.

🙏ഭാര്യ പ്രസവിക്കാന്‍ പോയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാവികനെ കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ബെഹ്‌റൂര്‍ സ്വദേശി ഹന്‍സ് രാജ് (26) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണി ആയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

🙏എറണാകുളം പുത്തന്‍തോടില്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനിടെ ഒമ്പതര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ചവിട്ടുനാടകം അധ്യാപകനെ വെറുതേ വിട്ട ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതി നോട്ടീസ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് പ്രതി ചവിട്ടുനാടകം അധ്യാപകന്‍ സഹദേവന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ദേശീയം

🙏മരുന്നു കുറിച്ചു നല്‍കാന്‍ മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കു വന്‍തുക പാരിതോഷികവും സൗജന്യങ്ങളും നല്‍കുന്നതു തടയണമെന്നും പത്തു ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി. പാരസെറ്റമോള്‍ ഗുളികയായ ‘ഡോളോ 650’ രോഗികള്‍ക്കു കുറിച്ചു നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപയുടെ പാരിതോഷികങ്ങളും സമ്മാനങ്ങളും നല്‍കിയെന്ന വെളിപെടുത്തല്‍ ഗുരുതരമെന്ന് സുപ്രീം കോടതി.

🙏കേരളം, തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഐഎസ് കേസില്‍ എന്‍ഐഎ കുറ്റപത്രം നല്‍കി. തമിഴ്നാട് സ്വദേശി സാദിഖ് ബാഷ അടക്കം നാലു പേര്‍ക്കെതിരെ ചെന്നൈ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

🙏മഹാരാഷ്ട്ര റായിഗഡിലെ ഹര ഹരേശ്വര്‍തീരത്ത് യന്ത്രത്തോക്കുകളുമായി ബോട്ട്. മൂന്ന് എകെ 47 തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. നാട്ടുകാരാണ് ബോട്ടിനെക്കുറിച്ച് പൊലീസിനു വിവരം നല്‍കിയത്.

🙏അവിഹിതബന്ധം സംശയിച്ച് ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ച 29 കാരി ഭാര്യ അറസ്റ്റിലായി. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവ് എല്‍ തങ്കരാജിന്റെ(32) സ്വകാര്യ ഭാഗങ്ങളില്‍ 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കാവേരിപക്കം പൊലീസ് തങ്കരാജിന്റെ ഭാര്യ ടി പ്രിയയെ (29) അറസ്റ്റു ചെയ്തു.

🙏പീഡനക്കേസില്‍ ബി ജെ പി നേതാവ് ഷാനവാസ് ഹുസൈനെതിരെ കേസെടുക്കണമെന്ന് ഡല്‍ഹി പൊലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. യുവതിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിമുഖത കാട്ടിയെന്നു ഹൈക്കോടതി വിമര്‍ശിച്ചു.

🙏ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികള്‍ ബ്രാഹ്‌മണരാണെന്നും നല്ല സംസ്‌കാരത്തിനുടമകളാണെന്ന് ബിജെപി എംഎല്‍എ. ഗുജറാത്തിലെ ഗോധ്രയില്‍ നിന്നുള്ള നിയമസഭാംഗമായ സി.കെ. റൗല്‍ജിയാണ് ജയില്‍ മോചിതരായ കുറ്റവാളികളെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്.

🙏ലൈംഗികബന്ധം നിഷേധിച്ചതിനു ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബെംഗളൂരുവിലെ മഡിവാളയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ പൃഥ്വിരാജ് സിംഗ് ആണ് ഭാര്യ ജ്യോതി കുമാരിയെ കൊലപ്പെടുത്തി മൃതദേഹം മലയിടുക്കില്‍ തള്ളിയത്. പൃഥ്വിരാജ് സിംഗിനെ അറസ്റ്റു ചെയ്തു.

അന്തർദേശീയം

🙏ട്വിറ്റര്‍ ഉപയോഗിച്ചതിനു സൗദി അറേബ്യയില്‍ യുവ ഗവേഷകയ്ക്ക് 34 വര്‍ഷം ജയില്‍ ശിക്ഷ. ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയായ സല്‍മ അല്‍ – ശെഹാബിനെയാണ് ശിക്ഷിച്ചത്.

കായികം

🙏സിംബാബ്വെയ്‌ക്കെ
തിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. സിംബാബ്വെ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 30.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ വിജയത്തിലെത്തി. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ 72 പന്തുകളില്‍ നിന്ന് നേടിയ 82 റണ്‍സും ശിഖര്‍ ധവാന്‍ 113 പന്തുകളില്‍ നിന്ന് നേടിയ 81 റണ്‍സുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.