തെങ്കാശി.ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ പഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ പരിക്ക്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി.ആർ.മിനിയുടെ ഭർത്താവ്
സുരേഷിനും മറ്റ് നാലു പേർക്കുമാണ് പരിക്കേറ്റത്. വൈകിട്ട് നാലു മണിയോടെ തെങ്കാശിയിലാണ് അപകടം. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടം കണ്ടു മടങ്ങുമ്പോൾ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

പേഴ്സണൽ അസിസ്റ്റന്റ് പി.ദീപുവിനെ തെങ്കാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എപിഎസ് പ്രശാന്ത് ഗോപാൽ, പേഴ്സണൽ അസിസ്റ്റന്റ് എം.ആ‍ർ.ബിജു എന്നിവർക്കും പരിക്കുണ്ട്. ആർക്കും ഗുരുതര പരുക്കുകളില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിക്കേറ്റവരെ തെങ്കാശായിൽ പ്രാഥമിക ചികിൽസയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.