കൊച്ചി.അതിജീവിതയ്ക്ക് ആശ്വാസമായി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത ബലാത്സംഗ കേസ് അതിജീവിതയ്ക്ക് ആശ്വാസ നടപടിയുമായി ഹൈക്കോടതി.28 ആഴ്‌ചയായ ഗർഭം നീക്കം ചെയ്യാൻ ഹൈക്കോടതി അനുമതി

പെൺകുട്ടിയുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചു

ഗർഭം നീക്കം ചെയ്തതിന് ശേഷവും ജീവനുണ്ടെങ്കിൽ ആരോഗ്യമുള്ള ശിശുവായി മാറാനുള്ള ചികിത്സ ഉറപ്പാക്കണമെന്നും നിർദേശം.

ശിശുവിന്റെ പരിപാലനത്തിനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാവുന്നതാണെന്നും ഹൈക്കോടതി