ഇടുക്കി. മുട്ടത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാറാണ് മരിച്ചത്. വണ്ടിയിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് രണ്ടരയോടെയായിരുന്നു
അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് റബർപാലുമായി ഗുജറാത്തിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ ഈരാറ്റുപേട്ട റോഡിൽ പഞ്ചായത്ത് പടിക്ക് സമീപം മുപ്പതടി താഴ്ചയിലുള്ള വീട്ട് മുറ്റത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വണ്ടിയുടെ ക്യാബിൻ പൂർണമായും തകർന്നു. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്.