ഇന്ന് ശ്രീകൃഷ്ണ ജയന്തി ; ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജന തിരക്ക്

​ഗുരുവായൂർ: ഇന്ന് ശ്രീകൃഷ്ണജയന്തി. നാടെങ്ങും ഭഗവാൻ ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ്.

അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂർ ക്ഷേത്രവും ഒരുങ്ങി .
ശ്രീകൃഷ്ണന്റെ ഭൂമിയിലെ അവതാരപ്പിറവിയുടെ ഓർമ്മയാചാരണമായി ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസമാണ് അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്.
ഈ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിരവധി ഭക്തജങ്ങളാണ് എത്താറുള്ളത്. ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ക്ഷേത്രത്തിൽ ദർശന ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

മുതിർന്ന പൗരന്മാർ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ അഞ്ചു മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിച്ചു.
രാവിലെ ആറ് മുതൽ ഉച്ചതിരിഞ്ഞ് രണ്ട് മണി വരെ ശയനപ്രദക്ഷിണം ഉൾപ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തിൽ അനുവദിക്കില്ല.

ക്ഷേത്രത്തിൽ പ്രസാദ ഊട്ട് രാവിലെ 9 മണി മുതൽ ആരംഭിച്ചു. നാളെ രാവിലെയും വൈകീട്ടും ശോഭായാത്രകളും ഉണ്ടാകും.

Advertisement