പാലക്കാട്. ഷാജഹാൻ വധക്കേസിന് പിന്നിൽ പ്രതികൾക്ക് ഷാജഹാനോട് ഉണ്ടായിരുന്ന രാഷ്ട്രീയപക.2019ൽ ബ്രാഞ്ച് സെക്രട്ടറിയായതിന് ശേഷം പ്രതികൾക്ക് ഷാജഹാനോട് അതൃപ്തിയെന്ന് പൊലീസ്.കേസിൽ നാല് പ്രതികൾ അറസ്റ്റിലായി


ഷാജഹാൻ്റെ പാർട്ടിയിലെ വളർച്ചയിൽ എതിർപ്പുണ്ടായ പ്രതികൾ ആദ്യം പാർട്ടിയുമായി അകന്നു.പിന്നീട് പ്രതികൾ രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തതും കൊലപാതകദിവസം ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും കൊലപാതകത്തിലേക്ക് നയിച്ചു

കേസിലെ എട്ട് പ്രതികളും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.ഒന്നാം പ്രതി നവീൻ, ശബരീഷ്,അനീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ശബരീഷ്,അനീഷ്, സുജീഷ് എന്നിവരാണ് ഒന്നാം പ്രതി നവീനിൻ്റെ സാന്നിധ്യത്തിൽ വടിവാൾ ഉപയോഗിച്ച് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് തന്നെ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിക്കും