courtesy. martin joseph koottummel, kidilan trolls,fb

2022 ആഗസ്റ്റ് 17 വ്യാഴം

🙏 ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷാരംഭമായ ഇന്ന് കര്‍ഷകദിനം കൂടിയാണ്. എല്ലാവര്‍ക്കും പുതുവല്‍സരത്തിന്റേയും കര്‍ഷകദിനത്തിന്റേയും ഐശ്വര്യാശംസകള്‍🙏

BREAKING NEWS

👉 വിഴിഞ്ഞം തുറമുഖ കവാടം ഇന്നും ഉപരോധിക്കും. 31 വരെ സമരം തുടരും

👉 മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ പാസഞ്ചർ ട്രയിനും ഗുഡ്സും കൂട്ടിയിടിച്ച് 50 പേർക്ക് പരിക്ക്.സിഗ്നൽ പിഴവാണ് അപകട കാരണം.പുലർച്ചെ രണ്ടിനായിരുന്നു സംഭവം.

👉 പാലക്കാട്ട് ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചു. കുടുംബനാഥൻ കിഴക്കഞ്ചേരി ഓലിപ്പാറ രാജപ്പൻ മരിച്ചു. ഭാര്യയും കുട്ടികളും ആശുപത്രിയിൽ.

കേരളീയം

🙏 സംസ്ഥാനതല കർഷക ദിനാഘോഷവും , കൃഷി വകുപ്പ് മന്ത്രിയുടെ കർഷക സമ്പർക്ക പരിപാടിയായ ‘കൃഷി ദർശൻ ‘ സംസ്ഥാന തല ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

🙏കേരള സര്‍ക്കാരിന്റെ ‘കേരള സവാരി’ ഓണ്‍ലൈന്‍ ടാക്സി സംവിധാനം ഇന്ന് ആരംഭിക്കും. യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും. ഇന്ന് ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും.

🙏പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടു പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന ആറു പ്രതികളെ ഇന്നലെ പിടികൂടി. ഒന്നാം പ്രതി ശബരീഷ്, അനീഷ്, ശിവരാജന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഷാജഹാനെ ആദ്യം വെട്ടിയത് അനീഷ് ആണെന്നു പോലീസ്.

🙏സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാനാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ പറ്റിക്കാനാണ് കിഫ്ബി എന്ന വിമര്‍ശനം നേരത്തേയും ഉണ്ടായിരുന്നു.

🙏കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ ആയ തന്നെ ഇരുട്ടില്‍ നിര്‍ത്തുന്നു. ഗുരുതര ചട്ട ലംഘനമാണു നടക്കുന്നത്.

🙏വികസന പദ്ധതികള്‍ക്കു പണം കണ്ടെത്താനുള്ള നികുതി വരുമാനം വര്‍ധിപ്പിക്കാനാണ് ലക്കി ബില്‍ ആപ്പ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏കൊവിഡ് കരുതല്‍ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. വാക്സിനേഷന്‍ കാമ്പുകള്‍ സംഘടിപ്പിച്ചും കൂടുതല്‍ പേരിലേക്ക് കരുതല്‍ ഡോസ് എത്തിക്കണമെന്നാണ് നിര്‍ദേശം.

courtesy. martin joseph koottummel, kidilan trolls, fb

🙏സോളാര്‍ കേസിലെ പ്രതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. ഡല്‍ഹിയിലായിരുന്നു ചോദ്യം ചെയ്യല്‍. 2012 ല്‍ മന്ത്രിയായിരുന്ന എ.പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് ആരോപണം.

🙏മന്ത്രിയുടെ യാത്രാറൂട്ട് മാറ്റിയതിന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത ഉത്തരവില്‍ മന്ത്രി അതൃപ്തി അറിയിച്ചെന്ന പരാമര്‍ശം ശരിയല്ലെന്ന് മന്ത്രി പി. രാജീവ്. തന്റെ റൂട്ട് നിശ്ചയിക്കുന്നത് പൊലീസാണെന്നും മന്ത്രി വ്യക്തമാക്കി.

🙏സിറോ മലബാര്‍ സഭ അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി അടുത്തമാസം എട്ടിലേക്ക് മാറ്റി.

🙏ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കേരളം ഉള്‍പ്പെടെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയച്ചു.

🙏ആസാദ് കാഷ്മീര്‍ പരാമര്‍ശം നടത്തിയ കെ.ടി. ജലീലിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി. കെവിന്‍ പീറ്റര്‍ എന്നയാളാണ് പരാതി നല്‍കിയത്.

🙏തിരുവനന്തപുരം ലുലു മാളിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. തീരദേശ നിയമം ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്ന് ആരോപിച്ചുള്ള ഹര്‍ജിയാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

🙏സര്‍ക്കാര്‍ സബ്‌സിഡികളും ആനുകൂല്യങ്ങളും ഇനി ആധാര്‍ കാര്‍ഡുള്ളവര്‍ക്കു മാത്രം. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ആധാര്‍ നമ്പറോ അതിന്റെ എന്റോള്‍മെന്റ് സ്ലിപ്പോ നിര്‍ബന്ധമാക്കി.

🙏കൊച്ചി കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ളാറ്റില്‍ യുവാവ് കൊല്ലപെട്ട നിലയില്‍. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥി മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ എന്ന 22 കാരനാണു കൊല്ലപ്പെട്ടത്.

🙏തീരദേശ മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാനും ബഫര്‍ സോണ്‍ വിഷയത്തിലും സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് സീറോ മലബാര്‍ സഭ. എറണാകുളത്ത് ചേര്‍ന്ന സിനഡ് സമ്മേളനം ആണ് സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്.

🙏സര്‍വകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകര്‍ക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സര്‍ക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിര്‍വീര്യമാക്കാനാണ് പുതിയ ബില്ലുകളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

🙏തൃശൂര്‍ പുന്നയൂര്‍കുളത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബാലാത്സംഗം ചെയ്ത പിതാവിന്റെ മൂന്നു സുഹൃത്തുക്കളില്‍ ഒരാള്‍ പിടിയില്‍. മലപ്പുറത്ത് കഞ്ചാവു കേസില്‍ അറസ്റ്റിലായ പിതാവിന്റെ കേസ് കാര്യങ്ങള്‍ക്കായി അമ്മ മലപ്പുറത്തേക്കു പോയപ്പോഴായിരുന്നു സംഭവം.

🙏തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രം 1750 പേരെ നിരത്തി സൈനിക സ്റ്റേഡിയത്തില്‍ ഒരുക്കിയ മനുഷ്യ ചിഹ്നത്തിനു ലോക റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ഒരുക്കിയ ഏറ്റവും വലിയ മനുഷ്യ ചിഹ്നം എന്ന റിക്കാര്‍ഡാണു കുറിച്ചത്.

🙏ട്രെയിനില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയില്‍വേ ഉദ്യോഗസ്ഥ ട്രാക്കിലേക്കു തെറിച്ചുവീണു മരിച്ച നിലയില്‍. പാലക്കാട് കൊടുന്തിരിപ്പിള്ളി പാണപറമ്പ് അഷ്ടപദിയില്‍ ബി. മിനിമോളാണു (38) മരിച്ചത്. ഗോഹട്ടി- ബംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ അവസാനത്തെ എസ്എല്‍ആര്‍ കോച്ചിലായിരുന്നു ഡ്യൂട്ടി.

🙏കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടി രൂപ വിലവരുന്ന രണ്ടര കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ബഹ്‌റിനില്‍ നിന്ന് എത്തിയ മലപ്പുറം ഓമാനൂര്‍ സ്വദേശി ഹംസാത്തു സാദിഖിനെ അറസ്റ്റു ചെയ്തു.

🙏പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ റിട്ടയേഡ് എസ്ഐ സുന്ദരന്‍ സുകുമാരനെ കോടതി നാലു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ നിയമോപദേശകനായിരുന്നു ഇയാള്‍.

🙏കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ദളിത് സാഹിത്യകാരനുമായ നാരായന്‍ അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡ് ബാധിതനായി കൊച്ചിയില്‍ ചികിത്സയിലായിരുന്നു. ഇടുക്കി ജില്ലയിലെ കുടയത്തൂരാണു സ്വദേശം. പോസ്റ്റുമാസ്റ്ററായിരുന്നു.

🙏തൊടുപുഴക്കടുത്ത് ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയായ അമ്മയെ അറസ്റ്റുചെയ്തു. ഗര്‍ഭിണിയായിരുന്നെന്ന് ആരും അറിയാതിരിക്കാനാണ് കൊലപ്പെടുത്തിയത് എന്ന് മൊഴി നല്‍കി.

🙏പാലക്കാട് ഷാജഹാനെ കൊലപ്പെടുത്തിയശേഷം കൊലയാളി സംഘം ചന്ദ്രനഗറിലെ ബാറില്‍ കയറി മദ്യപിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മദ്യപിച്ച ശേഷം ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 9:50 നാണ് പ്രതികളിലെ മൂന്നു പേര്‍ ബാറിലെത്തിയത്. 10.20 നു പുറത്തിറങ്ങി ബൈക്കില്‍ സ്ഥലംവിട്ടു.

🙏മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരോടൊപ്പമുള്ള ഫോട്ടോയാണ് വാട്സ് ആപ്പില്‍ പ്രൊഫൈല്‍ ഫോട്ടോയായി ഉപയോഗിച്ചിരുന്നത്. ഈ ചിത്രത്തില്‍ തൊട്ടരികിലുള്ള സഹപ്രവര്‍ത്തകനൊപ്പം നഗ്‌നയായി നില്‍ക്കുന്ന ചിത്രമാണ് പ്രചരിച്ചത്. ഈ സഹപ്രവര്‍ത്തകനെ ചോദ്യം ചെയ്തു. അയാളുടെ ഫോണില്‍ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് കണ്ടെത്തി.

🙏തിരുവനന്തപുരം കവടിയാര്‍ ജംഗ്ഷനില്‍ അമിത വേഗതയിലെത്തിയ കാര്‍ തലകുത്തനെ മറിഞ്ഞു. പോസ്റ്റുകളിലിടിച്ച് മറിഞ്ഞ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.

🙏തൃശൂര്‍ വലപ്പാട് മീഞ്ചന്തയിലെ വ്യാപാര സ്ഥാപനത്തില്‍നിന്നു പത്തുലക്ഷത്തോളം രൂപ കവര്‍ന്നു. ദേശീയപാതയോട് ചേര്‍ന്നുള്ള വികെഎസ് ട്രേഡേഴ്സ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്.

🙏പാലക്കാട് കൊല്ലങ്കോടുനിന്ന് കാണാതായ ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ അനൂപ് ചന്ദ്രനെ കണ്ടെത്തി. ഗുരുവായൂരില്‍ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മധുര, പഴനി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനത്തിനു പോയതാണെന്നാണ് അനൂപ് ചന്ദ്രന്‍ പറയുന്നത്.

🙏ചേര്‍ത്തലയില്‍ ഡോക്ടറെ വീടിനുള്ളില്‍മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ പൊന്‍കുന്നം എരുമത്താനത്ത് ഡോണ്‍ വില്ലയില്‍ ഡോ എം കെ ഷാജി (52 ) യാണ് മരിച്ചത്.

🙏എക്സൈസ് വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് പിക്കപ്പ് ഡ്രൈവറെ എക്സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു. താമരശ്ശേരിയിലെ പിക്കപ്പ് ഡ്രൈവറായ തച്ചംപൊയില്‍ സ്വദേശി അബൂബക്കറിനാണ് മര്‍ദ്ദനമേറ്റത്. പിക്കപ്പിന്റെ താക്കോല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

🙏തൃശൂര്‍ മുല്ലശേരിയില്‍ അമ്മയെ തീകൊളുത്തി കൊന്ന മകന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ. മുല്ലശേരി സ്വദേശി ഉണ്ണികൃഷ്ണനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.

ദേശീയം

🙏സിബിഐയില്‍ ഫോറന്‍സിക് എക്സ്പര്‍ട്ടായി കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 65 വയസ്. ശമ്പളം 80,000 രൂപ. അവസാന തീയതി ഇന്ന്.

🙏ബിഹാറിലെ മഹാസഖ്യ സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിന്. ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പ്. തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകള്‍ നല്‍കി. ജെഡിയു നേതാവായ വിജയ് കുമാര്‍ ചൗധരിയാണ് ധനമന്ത്രി. 31 പേരെയാണ് മന്ത്രിമാരാക്കിയത്.

🙏ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പാലിന്റെ വില വര്‍ധിപ്പിച്ചു. അമൂല്‍ പാലിന് ലിറ്ററിന് രണ്ട് രൂപയും അര ലിറ്ററിന് ഒരു രൂപയുമാണു വര്‍ധിപ്പിച്ചത്.

🙏ബില്‍കിസ് ബാനുകേസില്‍ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധം. സ്ത്രീ സ്വാതന്ത്രത്തെക്കുറിച്ച് മോദി പ്രസംഗിച്ചതാണ് ഗുജറാത്തില്‍ നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

🙏ചെന്നൈ അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കവര്‍ച്ച കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. മുഖ്യപ്രതി മുരുകന്റെ കൂട്ടാളി സൂര്യയാണ് പിടിയിലായത്. അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

🙏മുംബൈയില്‍ ആയിരം കോടിയിലേറെ രൂപ വിലവരുന്ന വന്‍ ലഹരി മരുന്ന് ശേഖരം പിടികൂടി. 513 കിലോ എംഡിഎംഎ ആണ് പിടികൂടിയത്. ഗുജറാത്തിലെ ബറൂച്ചിലുളള ഫാക്ടറിയില്‍ നിന്നാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

🙏ടീസ്റ്റ സെതല്‍വാദ് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്. ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് ടീസ്ത സെതല്‍വാദ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്.

🙏സ്വാതന്ത്ര്യദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെയുടെ ചിത്രവുമായി തിരംഗ യാത്ര നടത്തി ഹിന്ദു മഹാസഭ. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. തിരംഗ യാത്രയിലെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

🙏അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് നടന്‍ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 ല്‍ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു പിഴ ചുമത്തിയത്.

അന്തർദേശീയം

🙏മക്കയിലെ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കാളിയായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. വിശുദ്ധ ഗേഹത്തിന്റെ വാതില്‍ തുറന്ന് അകത്തു കടന്ന അദ്ദേഹം ടവ്വല്‍ വെള്ളത്തില്‍ മുക്കി ചുവരുകള്‍ വൃത്തിയാക്കി.

🙏കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവച്ചു.

കായികം

🙏അധികാര വടംവലി കരിനിഴല്‍ വീഴ്ത്തിയത് ഇന്ത്യയുടെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക്. 85 വര്‍ഷത്തിനിടെ, ചരിത്രത്തില്‍ ആദ്യമായാണ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ ഒരു വിലക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. എഐഎഫ്എഫ് ഭരണത്തില്‍ പുറത്തു നിന്നുള്ളവരുടെ ഇടപെടലുണ്ടെന്നു വിലയിരുത്തിയ ഫിഫ, വിലക്കു ഭീഷണിയുമായി
ഏതാനും ദിവസം മുന്‍പു കത്തയച്ചിരുന്നു.