പരിസ്ഥിതി പ്രവർത്തകൻ എസ് ബാബുജിയെയും കുടുംബത്തെയും ചതിച്ച് വീട്ടില്‍നിന്നുംപുറത്താക്കി വസ്തുവകകള്‍ കൈവശപ്പെടുത്തിയതിനെതിരേ ആളിപ്പടര്‍ന്ന് പ്രതിഷേധം

കോട്ടയം.പരിസ്ഥിതി പ്രവർത്തകൻ ആയ എസ്. ബാബുജിയെയും കുടുംബത്തെയും കോട്ടയം വാകത്താനം കാടമുറിയിലെ വസതിയിൽ നിന്നും പുറത്താക്കുകയും അടുത്ത 5 വർഷത്തെ കള്ള ഉടമ്പടി ഉണ്ടാക്കുകയും ചെയ്ത വാടകക്കാരൻ ആഞ്ജനേയ വൈദ്യശാല ഉടമ ഉണ്ണികൃഷ്ണനെയും അയാളുടെ ക്രിമിനൽ സംഘ ത്തെയും പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ പ്രതിഷേധം കേരളത്തിലെ ജനകീയ പൗരാവകാശ പരിസ്ഥിതി സംഘടന കളുടെ നേതൃത്വത്തിൽ വാകത്താനം കാടമുറിയിൽ നിന്നും പാണകുന്നിലേക്ക് മാർച്ചും പ്രതിഷേധ യോഗവും നടന്നു.

2022 ജൂൺ 3-ാം തീയതി വാടകകരാർ അവസാനിച്ചിട്ടും ആഞ്ജനേയ ആയുർവേദ കളരി സംഘം കരാർ കാലാവധി കഴിഞ്ഞിട്ടും അവിടെ നിന്ന് മാറാൻ തയ്യാർ ആവുന്നില്ല എന്ന മാത്രമല്ല അതിലുപരി അവിടെ ഉടമകൾ താമസിച്ചിരുന്നരണ്ട് മുറികൾ കുത്തിത്തുറന്ന് മുഴുൻ സാധനങ്ങളും രാത്രിയുടെ മറവിൽ ലോറിക്ക് കടത്തിക്കൊണ്ട് പോയി. അതിനും പുറമെ കരാർ തീർന്ന മൂന്നാം തീയതി മുതൽ അടുത്ത 5 വർഷത്തേക്ക് വ്യാജ കരാർ കൂടി ഉണ്ടാക്കിക്കൊണ്ട് ഉടമകൾ ആ സ്ഥലത്ത് താമസിച്ചിട്ടില്ല എന്ന പ്രതീതി ഉണ്ടാക്കി അവരെ പരിപൂർണ്ണമായി പുറ ത്താക്കിയിരിക്കുകയാണ്.

ക്രിമിനൽ കേസ് കോടതി മുഖാന്തിരം നല്കിയിട്ടും വാകത്താനം പോലീസ് യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. ജൂലൈ 23-ാം തീയതി എഫ്.ഐ.ആർ ഇട്ടിട്ടും ഇതുവരെ വീട് കൊള്ളയടിച്ചവരെ പിടികൂടി നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവുന്നില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം തുടർ ദിവസ ങ്ങളിൽ ഉണ്ടാവുമെന്ന് യോഗം മുന്നറിയിപ്പു നൽകി.

അഡ്വ. പി.എ.പൗരൻ, അദ്ധ്യക്ഷത വഹിച്ചു. അഡ്വ രാജഗോപാൽ വാകത്താനം സ്വാഗതം ആശംസിച്ചു. ശ്രീമതി സുധാ കുര്യൻ, മജു.പി.കെ, തഴവ സത്യൻ, നാരാ യണൻ വട്ടോളി, പ്രൊഫ. ഗോപാലകൃഷ്ണ പണിക്കർ, രവി പാലൂർ, ടോജോ ചിറ്റേട്ടുകുളം; മമ്പാട് മുസ്തഫ, ശിവദാസൻ നാട്ടൊരുമ, ഷാജഹാൻ മമ്പാട്ട്, ഹുസൈൻ ആശാരി, കെ.എം.ഷാജഹാൻ, ബിജോയ് ഡേവിഡ്, ഗിരിജാ ചന്ദ്രശേഖരൻ, ഏകലവ്യൻ ബോധി, ലൈല റഷിദ്, ലേഖ കാവാലം, പ്രേം ബാബു, ഗിരി ചന്ദ്രശേഖരൻ, ആലീസ് ജോർജ്ജ്, അബ്ബാ മോഹൻ,മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, കെ.ശിവരാമൻ,രാജേഷ് അപ്പാട്ട്, അനീഷ് പാറമ്പുഴ, ശാസ്താംകോട്ട ഭാസ്, സെയ്നുലബ്ദീൻ, അഡ്വ. സുഗതൻ പോൾ, സെലസ്റ്റ്യൻ ജോൺ, ടി.എം. സത്യൻ, ശശിക്കുട്ടൻ വാകത്താ നം, ദാസ് ബർണ്ണാട്, പി.സുശീലൻ, പ്രസാദ് സോമരാജൻ, സേതുസമരം എന്നി വർ യോഗത്തിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു

Advertisement