തിരുവല്ല:
സിനിമ-സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവല്ലയില്‍ വെച്ചായിരുന്നു അന്ത്യം.
ബ്ലെസ്സി സംവിധാനം ചെയ്ത ‘കാഴ്ച്ച’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചുകൊണ്ടാണ് നെടുമ്പ്രം ഗോപി സിനിമാ ഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ശീലാബതി, അശ്വാരൂഡന്‍, പകര്‍ന്നാട്ടം, ആനച്ചന്തം, ആനന്ദഭൈരവി, ഉല്‍സാഹ കമ്മിറ്റി എന്നിവയുള്‍പ്പെടെ പതിനഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകള്‍ കൂടാതെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.