തൃശ്ശൂർ : പുന്നയൂർക്കുളത്ത് പ്ലസ് ടു വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പായിരുന്നു സംഭവം
കുട്ടി വിവരം അമ്മയോടു പറയുകയായിരുന്നു. എന്നാൽ ഇവർ പോലീസിൽ വിവരം അറിയിക്കുകയോ മറ്റ് നടപടികളുമായി മുന്നോട്ടുപോകുകയോ ചെയ്തില്ല. ഇതിന് ശേഷം സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് കുട്ടി അധ്യാപകരോട് വിവരം തുറന്നുപറയുന്നത്.
അച്ഛന്റെ സുഹൃത്തുകൾ ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കുട്ടി പറഞ്ഞത്. പിതാവിന്റെ സുഹൃത്തുക്കൾ കഞ്ചാവ് ഇടപാടുമായി വീട്ടിൽ വരാറുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്.