തിരുവനന്തപുരം:
കേശവദാസപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ മനോരമയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തി. വീടിന്റെ അടുക്കളയിൽ തന്നെ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു എട്ട് പവൻ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നത്. സ്വർണം മോഷ്ടിച്ചിട്ടില്ലെന്ന് പ്രതി ആദം അലി ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു
ഇതേ തുടർന്നാണ് ബന്ധുക്കൾ വീട്ടിൽ പരിശോധന നടത്തിയത്. ഗുളികയും സ്വർണവും ഒരു ബാഗിൽ അടുക്കളയിൽ മനോരമ സുരക്ഷിതമായി വെച്ചിരുന്നതായി പോലീസ് അറിയിച്ചു. ബംഗാൾ സ്വദേശി ആദം അലിയാണ് മനോരമയെ കൊലപ്പെടുത്തിയത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന മനോരമയെ കഴുത്തിൽ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.