കൊച്ചി.പാലക്കാട് കൊലപാതകം, പോലീസിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

അനാവശ്യമായി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുക്കിയാല്‍ കനത്ത ചെറുത്ത് നില്‍പ്പുണ്ടാകും. പ്രതികള്‍ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകരാണ് ഫസല്‍ കേസ് ആവര്‍ത്തിക്കാമെന്ന് ധരിക്കേണ്ട

എഫ്ഐആറില്‍ ബിജെപിയുടെ പേര് പരാമര്‍ശിച്ചതിന് പൊലീസ് കനത്ത വില നല്‍കേണ്ടി വരുമെന്നും അധ്യക്ഷന്‍ പറഞ്ഞു.

സംഭവത്തില്‍ പോലീസിനെതിരെ കോടതിയെ സമീപിക്കാന്‍ ബിജെപി നീങ്ങുന്നുവെന്നാണ് വിവരം. എഫ്ഐആറില്‍ പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ചതിനെതിരെയാണ് നടപടി. എസ്പിക്കെതിരെയും കോടതിയെ സമീപിക്കും