കോട്ടയം. കേസന്വേഷണത്തിനെത്തിയ പോലീസ് സംഘത്തെ യുവാക്കൾ മർദ്ദിച്ചതായി പരാതി. മണിമല പൊന്തൻ
പുഴയിലായിരുന്നു സംഭവം. അയൽവാസികളെ മർദ്ദിച്ച യുവാക്കളെ പിടികൂടാനെത്തിയപ്പോഴാ
യിരുന്നു പോലീസ് സംഘത്തിന് മർദ്ദനമേറ്റത്.

കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം.
പൊന്തൻപുഴ വളകോടി ചതുപ്പ് കുഴുപയിൽ ശ്രീജിത്ത് കൂട്ടുപാറ വിഷ്ണു എന്നിവർക്ക് മർദമേറ്റ സംഭവത്തിലാണ് പോലീസ് ഇവിടെ എത്തിയത്. സഹോദരങ്ങളായ അജിത് പി.രാജും അഭിജിത്ത് പി.രാജും ഇവരെ മർദ്ദിച്ചു എന്നായിരുന്നു പരാതി. പരാതിയിൽ പൊന്തൻപുഴയിൽ കേസന്വേഷണ
ത്തിനെത്തിയ മണിമല സ്റ്റേഷനിലെ എ എസ് ഐ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെയാണ് യുവാക്കൾ മർദ്ദിച്ചത്. ഇവരെ പിടികൂടുന്നതിനിടെ എഎസ്ഐ ഗോപകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സാജുദ്ദീൻ, ഹോം ഗാർഡ് അനിൽകുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്.

പൊന്തൻപുഴ പുല്ലൂര് അജിത് പി രാജ്, സഹോദരൻ അഭിജിത് പി രാജ് എന്നിവരാണ് മർദിച്ചതെന്ന് പോലീസ് പറഞ്ഞു. അജിത്തിനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പോലിസ് പിടികൂടി. അഭിജിത് ഓടി രക്ഷപ്പെട്ടെങ്കിലും ഇയാളെ പിന്നീട് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.