കൊച്ചി.മസാല ബോണ്ടിലെ ഇ.ഡി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിഫ്‌ബിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സ്റ്റേ ആവശ്യത്തെ ഇ.ഡി എതിർത്തതിനെ തുടർന്നാണിത്. കിഫ്‌ബി, ഫെമ നിയമം ലംഘിച്ചതായി സംശയമെന്ന് ഇ.ഡി. വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറാം. കിഫ്‌ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കാനാകില്ല. ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന കിഫ്‌ബി ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസിന്റെ ആവശ്യവും ഇ.ഡി. എതിർത്തു.

വ്യക്തിപരമായ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അക്കാര്യം അറിയിച്ചാൽ ദിവസം മാറ്റികൊടുക്കുന്നത് പരിഗണിക്കാമെന്ന് ഇ.ഡിയുടെ അഭിഭാഷകൻ അറിയിച്ചു. സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ഇ.ഡി. ആവശ്യപ്പെട്ടതിനെ തുടർന്ന് അടുത്ത മാസം രണ്ടിന് കിഫ്‌ബിയുടെ ഹർജി വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് തീരുമാനിച്ചു. കിഫ്ബിയെ തകർക്കാൻ ശ്രമമെന്ന് കിഫ്ബിയുടെ അഭിഭാഷകൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ എം.പി. പ്രദീപ് കുമാർ.