ഗുരുവായൂര്‍ .സുരക്ഷാ ഓഡിറ്റിൽ പാളിച്ച ,ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാന്‍ തീരുമാനം

ഗുരുവായൂർ ക്ഷേത്രത്തിൻെറ സുരക്ഷ വർദ്ധിപ്പിക്കാനുള്ള ശുപാർശ സംസ്ഥാന പോലീസ് മേധാവി സർക്കാരിന് നൽകി

പ്രത്യേക മേൽനോട്ടച്ചുമതലയുൾപ്പെടെ നൽകി ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ആണ് നീക്കം. കൂടുതൽ ആധുനിക സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാന്‍ ഡിജിപിയുടെ ശുപാർശയുണ്ട്.

അവശ്യമായ പണം അനുവദിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു

നേരത്തെ ക്ഷേത്രത്തിൻെറ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു

ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ തേടി കേന്ദ്രആഭ്യന്തര മന്ത്രാലയം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്തും നൽകിയിരുന്നു