പാലക്കാട്. ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നില്‍ ആർ എസ് എസ് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിക്കുന്നു. സംസ്ഥാനത്ത് ആർ എസ് എസ് കലാപത്തിന് ശ്രമിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസും ആരോപിച്ചു. അതേസമയം, കൊലപാതകത്തിന് പിന്നില്‍ സിപിഎം തന്നെയെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രതികരണം

കഞ്ചാവ് മാഫിയയുമായും ക്രിമിനൽ സംഘങ്ങളുമായും ബന്ധമുളള ആർ എസ് എസ് പ്രവർത്തകരാണ് പാലക്കാട് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. പ്രതികള്‍ ആർഎസ്എസ് – ബിജെപി പ്രവർത്തകരാണെന്ന് നാട്ടുകാർക്കെല്ലാം അറിയാം. എന്നിട്ടും ഇക്കാര്യത്തില്‍ തെറ്റായ പ്രചാരണം അഴിച്ചുവിടുന്നതായി സിപിഎം സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കലാപം നടത്താനുളള ആർ എസ് എസ് ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും ആരോപിച്ചു.

നടന്നത് മൃഗീയ കൊലപാതകമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ ആരോപിച്ചു.
സിപിഎം തന്നെ ആസൂത്രണം ചെയ്ത കൊലപാതകമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ പ്രതികരണം


സിപിഎം മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് ബിജെപിയെയും ആർ എസ് എസിനെയും പഴിചാരുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു.