എറണാകുളം .സൗത്ത് അറ്റ്ലാന്റിസ് ജംക്ഷന് സമീപം വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. അൻപത്തിയേഴുകാരി പുഷ്പവല്ലിയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.


വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് അയൽവാസികളാണ് ആദ്യം ഓടിയെത്തിയത്. ചെറിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നുണ്ട്. അപകടം നടന്ന വീടിന്റെ മുൻ വാതിൽ തുറന്നു കിടക്കുകയായിരുന്നു. തീയും പുകയും കാരണം നാട്ടുകാർക്ക് അകത്തേക്ക് കടക്കാനായില്ല.
പിന്നീട് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ച പുഷ്പവല്ലി മാനസിക അസാസ്ഥ്യത്തിന് മരുന്ന് കഴിച്ചിരുന്നതായി ബന്ധുവായ അറുമുഖൻ പറയുന്നു.

പുഷ്പവല്ലിക്ക് രണ്ട് മക്കളാണ് ഉള്ളത്. ഇതുവരും സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭൃമായാൽ മാത്രമാണ് മരണകാരണം വ്യക്തമാകു.