കേരള സർവകലാശാല വിവിധ വകുപ്പുകളിൽ 42അധ്യാപക ഒഴിവുകൾ

കേരള സർവകലാശാലയുടെ വിവിധ വകുപ്പുകളിൽ 42അധ്യാപക ഒഴിവിൽ പുനർവിജ്ഞാപനം.

സെപ്റ്റംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.

അവസരങ്ങൾ: അസോഷ്യേറ്റ് പ്രഫസർ (21 ഒഴിവ്), പ്രഫസർ (19), അസിസ്റ്റന്റ് പ്രഫസർ (2).

ഒഴിവുള്ള വകുപ്പുകൾ: അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, അറബിക്, ആർക്കിയോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ഡെമോഗ്രഫി, ഇക്കണോമിക്സ്, ജർമൻ, ഹിസ്റ്ററി, ഇസ്‌ലാമിക് സ്റ്റഡീസ്, ലോ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ലിങ്ക്വിസ്റ്റിക്സ്, മാത്‌സ്, സാൻസ്ക്രിട്, തമിഴ്, സുവോളജി, ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസ്, ഫിസിക്സ്, സൈക്കോളജി, റഷ്യൻ, സ്റ്റാറ്റിസ്റ്റിക്സ്.

യോഗ്യത: യുജിസി മാനദണ്ഡപ്രകാരം.

പ്രായപരിധി: പ്രഫസർ: 50, അസോഷ്യേറ്റ് പ്രഫസർ: 45, അസിസ്റ്റന്റ് പ്രഫസർ: 40. അർഹർക്ക് ഇളവ്.

കേരള സർവകലാശാലയുടെ ബോട്ടണി ഡിപാർട്മെന്റിൽ 1 ആർട്ടിസ്റ്റ് ഫൊട്ടോഗ്രഫർ ഒഴിവ്. 11 മാസ കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഒഗസ്റ്റ് 10 വരെ.

യോഗ്യത: ബിരുദം, ഫൊട്ടോഗ്രഫിയിൽ 1 വർഷ ഡിപ്ലോമ/ഫൊട്ടോഗ്രഫിയിൽ ബിരുദം. പ്രായം: 45 കവിയരുത്. ശമ്പളം: 21,000.
കൂടുതൽ വിവരങ്ങൾക്ക്
www.recruit.keralauniversity.ac.in

Advertisement