പാലക്കാട്.സിപിഎം നേതാവിന്‍റെ കൊലപാതകം: ഷാജഹാനെ വെട്ടിയത് പാർട്ടിക്കാരെന്ന് ദൃക്സാക്ഷി സുരേഷ്, ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ ബിജെപിക്കെതിരെ സിപിഎം നേതൃത്വം ആരോപണം ഉന്നയിച്ചിരിക്കുന്നതിനിടെ.

ഷാജഹാനെ വെട്ടിയത് സിപിഎം കാരെന്ന് ആണ് ദൃക്സാക്ഷി സുരേഷ് പൊലീസിനെ അറിയിച്ചത്.

ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നു. ആദ്യം വെട്ടിയത് ശബരി ,പിന്നീട് അനീഷും വെട്ടിയെന്ന് ദൃക്സാക്ഷി സുരേഷ് പറയുന്നു. ഇരുവരും സിപിഎം പ്രവർത്തകരാണ്

സുരേഷാണ് ഇന്നലെ ഷാജഹാനെ ആശുപത്രിയിലെത്തിച്ചത്. കേസില്‍ എട്ട് പ്രതികളാണുള്ളത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താലാചരിക്കുകയാണ്. കൊലപാതകം നടത്തിയത് ബിജെപിക്കാരെന്ന് സിപിഎം ഉറപ്പിച്ച് പറയുമ്പോള്‍ സിപിഎമ്മിലെ പ്രശ്നമാണെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നും ബിജെപി വാദിക്കുന്നു.

കൊലപാതകം സിപിഎമ്മുകാർ തമ്മിലുള്ള സംഘട്ടനം എന്ന് ബിജെപി.രണ്ടു വിഭാഗം തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ

കൊലപാതകത്തെ അപലപിക്കുന്നു എന്നും ബിജെപിയുടെയോ, ആർ.എസ്.എസിന്റയോ തലയിൽ കെട്ടി വെക്കാനുള്ള മലമ്പുഴ എം.എൽ.എയുടെ ശ്രമം അംഗീകരിക്കാനാവില്ല എന്നും ബിജെപി വ്യക്തമാക്കി.