തിരുവനന്തപുരം. രാജ്യത്തിൻറെ 75ആം സ്വാതന്ത്ര്യദിനാഘോഷം പ്രൗഡ ഗംഭീരമാക്കാനൊരുങ്ങി കേരളവും. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനതലത്തിൽ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും.ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാർ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലും സ്പീക്കർ നിയമസഭയിലും ദേശീയപതാക ഉയര്‍ത്തും. കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിൽ കെ സുധാകരനും എകെജി സെന്ററിൽ മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻ പിള്ളയും പതാക ഉയർത്തി ആഘോഷപരിപാടികൾ ഉത്‌ഘാടനം ചെയ്യും.