കോട്ടയം . മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു

എറണാകുളം നായത്തോട് സ്വദേശി മേരിയാണ് മരിച്ചത്.കഴിഞ്ഞ പത്ത് ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പണവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ഈ മാസം ഒന്നിനാണ് മേരിക്ക് കുത്തേൽക്കുന്നത്. ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യവസ്ഥ ഗുരുതരമായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. മേരിയുടെ വയറിലും തലയ്ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. കേസിൽ അറസ്റ്റിലായ മകൻ കിരൺ കുഞ്ഞുമോൻ റിമാൻഡിലാണ്.