കണ്ണൂര്‍.അട്ടപ്പാടി മധു കൊലക്കേസ് നടത്തിപ്പിലെ പോരായ്മയെ വിമർശിച്ച് എഴുത്തുകാരൻ ടി പത്മനാഭൻ. മധുവിന്റെ പെങ്ങളേയും അമ്മയേയും ഇപ്പോഴും ഭീഷണിപ്പെടുത്തുന്നു. അവരെ ഈ നിലയിൽ ആക്കിയവർ യാതൊരു വിഷമവും ഇല്ലാതെ കഴിയുന്നു. കേസ് നടത്താൻ മധുവിന്റെ കുടുംബത്തിന്റെ കൈയ്യിൽ പണമില്ല. വേണ്ടുന്നതിനും വേണ്ടാത്തതിനും കോടികൾ ചെലവഴിക്കുന്ന നാട്ടിലാണ് ഈ അവസ്ഥയെന്നും ടി പത്മനാഭൻ കണ്ണൂരിൽ പറഞ്ഞു.