ആലപ്പുഴ. പുന്നപ്ര ദേശീയ പാതയിൽ കുഴികണ്ട് ബൈക്ക് വെട്ടിക്കവേ ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചകേസ്

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്‍റെ ഡ്രൈവർക്കെതിരെ കേസെടുത്തു. ഡ്രൈവർ റിഷി കുമാറിനെതിരെ ചുമത്തിയത് മനപൂർവമല്ലാത്ത നരഹത്യാ കേസ്. ബസിൻ്റെ ഒരു ഭാഗം റോഡിൽ കയറ്റിയാണ് പാർക്ക് ചെയ്തിരുന്നത്

ബൈക്ക് ബസിൽ തട്ടിയത് ഇത് മൂലമെന്ന് എഫ് ഐ ആർ,റിഷി കുമാർ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം

തഹസീൽദാറോട് അടിയന്തര റിപ്പോർട് തേടിയെന്ന് ജില്ലാ കല ക്ടർ പറഞ്ഞു.റോഡ് സേഫ്റ്റി കൗൺസിലിൻ്റെ അടിയന്തര യോഗം വിളിച്ചു കൂട്ടും. കുഴി മാത്രമല്ല അപകടകാരണം.മതിയായ ലൈറ്റ് ഇല്ലാത്തതും
ട്രാഫിക് മാനേജ്മെൻ്റിൻ്റെ അപര്യാപ്തതയും കാരണങ്ങാണ്

ദേശീയ പാതയിലെ കുഴികൾക്ക് ഉടൻ പരിഹാരം കാണും

കുഴികൾ അടച്ചതിന് ശേഷം അത് പരിശോധിക്കാൻ ഓഫിസർമാരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് ശിപാർശ ചെയ്യും.

കുഴി മാത്രമല്ല അപകടകാരണം മതിയായ ലൈറ്റ് ഇല്ലാത്തതും
ട്രാഫിക് മാനേജ്മെൻ്റിൻ്റെ അപര്യാപ്തതയും വെല്ലുവിളിയായെന്നാണ് ജില്ലകളക്ടറുടെ വിശദീകരണം

അമ്പലപ്പുഴ മുതൽ കായംകുളം വരെയുള്ള ദേശീയ പാതയിലെ കുഴികൾക്ക് ഉടൻ പരിഹാരം കാണും.
വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് ശിപാർശ ചെയ്യുമെന്നും ജില്ല കളക്ടർ കൃഷ്ണ തേജ,
വ്യക്തമാക്കി.