കൊച്ചി്:രണ്ട് ദിവസം കൊണ്ട് പവന് കൂടിയത് 640 രൂപ. സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിനവും സ്വര്‍ണത്തിന് വിലകൂടി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്.

ഇന്നലെയും ഗ്രാമിന് 40 രൂപ കൂടിയിരുന്നു. ഇതോടെ ഗ്രാമിന് 4815 രൂപയും പവന് 38520 രൂപയുമായി.

2022 ജൂണ്‍ 11ന് ശേഷം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. അന്ന് പവന് 38,680 രൂപയായിരുന്നു.

ഈ മാസം ഒന്നിന് 4710 രൂപയായിരുന്നു ഗ്രാമിന്. പവന് 37,680 രൂപയും. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില.

കേരളത്തില്‍ 2020 ആഗസ്റ്റ് എട്ടിനാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നത്. പവന് 42000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്ന്.