പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടുകൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സു കളിലേക്ക് ഡിഗ്രി/ബി.ടെക്/എം.സി.എ കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിൽ വച്ചാണ് കോഴ്സുകൾ നടത്തുന്നത്.

റെസിഡൻഷ്യൽ വിഭാഗത്തിലാണ് കോഴ്സുകൾ നടത്തുന്നത്. ഈ കോഴ്സുകൾ തികച്ചും സൗജന്യമായിരിക്കും. പഠന കാലയളവിൽ റെസിഡൻഷ്യൽ വിദ്യാർത്ഥികൾക്ക് ഹോസ്റൽ സൗകര്യ ത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപന്റും നിബന്ധനകൾക്ക് വിധേയ മായി നൽകുന്നതാണ്. അപേക്ഷകൾ തിരുവനന്തപുരം സ്പെൻസർ ജംഗ്ഷ നിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ 2022 ആഗസ്റ്റ് മാസം 19-ാം തീയതിക്കകം ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 7356789991/ 9995898444 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.