ന്യൂഡെല്‍ഹി.കോവിഡ് വ്യാപനം തുടരുന്നതിനാൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം.
സ്വാതന്ത്രദിന ആഘോഷങ്ങൾക്ക് മുന്നോടിയായാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്.

പ്രതിദിന കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
കോവിഡ് പ്രോട്ടോക്കോൾ ക്യത്യമായി പാലിച്ചാകണം സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യദിനാഘോഷമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. പരിസരം വൃത്തിയായി സൂക്ഷിക്കാൻ ജില്ലാ തലത്തിൽ സ്വച്ഛ് ഭാരത് ക്യാമ്പയിൻ നടത്തമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.ഡൽഹി, കർണാടക, കേരളം ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ആലോചനയിലാണ് കൂടുതൽ സംസ്ഥാനങ്ങൾ . കഴിഞ്ഞ 24 മണിക്കൂറിനിടെ 16,561 പേർക്ക് കോവി ഡ് സ്ഥിരീകരിച്ചു. 49 മരണവും റിപ്പോർട്ട് ചെയ്തു.