കോഴിക്കോട്.കുറ്റ്യാടി കൈവേലിയിൽ കഴിഞ്ഞ ദിവസം മർദ്ദനത്തിനിരയായ യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മൽ സ്വദേശി
വിഷ്ണു (30) ആണ് മരിച്ചത്. വിഷ്ണുവിനെ മർദ്ദിച്ചശേഷം ഒളിവിൽ പോയ ചീക്കോന്ന് സ്വദേശി അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുറ്റ്യാടി കൈവേലിയിൽ ബുധനാഴ്ച രാത്രിയായിരുന്നു വളയം ചുഴലി നീലാണ്ടുമ്മൽ സ്വദേശി
വിഷ്ണുവിനെ മർദ്ദനമേറ്റ് അവശനായ നിലയിൽ കണ്ടെത്തിയത്. വഴിയരികിൽ തലക്ക് ഗുരുതരമായി പരിക്കേറ്റനിലയിലായിരുന്നു വിഷ്ണുവിനെ കണ്ടത്. മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണു വിനെ
മർദ്ദിച്ച് പരിക്കേൽപ്പിച്ച് ഇടവഴിയിൽ തള്ളിയ അഖിലിനെ ഇന്ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അഖിലിന്റെ വീട്ടിന് സമീപത്താണ് വിഷ്ണുവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച് വഴിയിലിട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അഖിലിനെ
കല്ലാച്ചി ടൗണിൽ നിന്ന് നാദാപുരം ഡിവൈ എസ്പി യുടെ സ്ക്വാഡ് അംഗങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവ് എടുപ്പ് നടത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിഷ്ണു മരിച്ച സാഹചര്യത്തിൽ പ്രതിക്കെതിരെ കൊലപാതകകുറ്റമുൾപ്പടെ ചുമത്തും.