തിരുവനന്തപുരം.എസ്.എസ്.എൽ.സി ചോദ്യപേപ്പർ അഴിമതി കേസിൽ പ്രതികൾക്ക് തടവ് ശിക്ഷ.തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.കേസിൽ പ്രതികളായ പ്രസ് ഉടമ അന്നമ്മ ചാക്കോ പരീക്ഷ ഭവൻ മുൻ സെക്രട്ടറിമാരായ എസ് രവീന്ദ്രൻ, വി സാനു എന്നിവരെയാണ് ശിക്ഷിച്ചത്.

അന്നമ്മ ചാക്കോയ്ക്ക് അഞ്ച് വർഷവും മറ്റ് രണ്ട് പേർക്ക് നാല് വർഷവുമാണ് തടവ്.പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം.2002ലെ എസ്.എസ്.എൽ.സി ചോദ്യപേപ്പർ അച്ചടിയിൽ ഒരു കോടി 33 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്.2008ലാണ് കേസന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നത്.