കോട്ടയം :എംസി റോഡ് മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം. സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. മറിയപ്പള്ളി സ്വദേശിനി ഷൈലജ(60)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് സുദർശനനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ലോറി ആദ്യം ഒരു കാറിലും പിന്നീട് ബൈക്കിലും വന്നിടിക്കുകയായിരുന്നു.