അങ്കമാലി:
അങ്കമാലിയിൽ വിദ്യാർഥിനി ട്രെയിൻ ഇടിച്ച് മരിച്ചു. ഫയർ സ്റ്റേഷന് സമീപത്താണ് അപകടം. പുളിയനം തേലപ്പിള്ളി വീട്ടിൽ സാജന്റെ മകൾ അനു സാജൻ(21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. അങ്കമാലി മോർണിംഗ് സ്റ്റാർ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.