കാസർഗോഡ്.ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രണ്ടിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകരും മൊഗ്രാലിൽ യൂത്ത് ലീഗ് പ്രവർത്തകരും മന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. കാഞ്ഞങ്ങാട് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.ഐ.എം പ്രവർത്തകർ മർദിച്ചു. പ്രതിഷേധിച്ച മുഴുവൻ പ്രവർത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ജില്ലയിലെ ആരോഗ്യ മേഖലയോട് സർക്കാർ അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.